ചോദ്യം:

പ്രിയപ്പെട്ട ശൈഖ്
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

ഞങ്ങളുടെ നാട്ടിലെ ചികിത്സാ സംവിധാനങ്ങൾ മികച്ച നിലവാരം പുലർത്തുന്നത് ആണ്.

മറ്റു നാടുകളിൽ നിന്നും വരെ ആളുകൾ ഇവിടെ ചികിത്സക്ക് വരാറുള്ളത് അങ്ങേക്ക് തന്നെ അറിയാമല്ലോ.

ഞങ്ങളുടെ നാട്ടിൽ ഒരു മുസ്ലിം സ്ത്രീക്ക് ഹലാൽ ആയി പ്രസവം നടത്തുവാൻ എല്ലാ സൗകര്യങ്ങളും ഉണ്ട്.

മുസ്‌ലിം വനിതാ ഗൈനക്കോളിസ്റ്റ്കൾ ഉണ്ട്, മുസ്ലിംകളും വനിതകളും ആയ നേഴ്സ്മാർ ഉണ്ട്, മുസ്‌ലിംകൾ നടത്തുന്ന ഹോസ്പിറ്റലുകളും ഉണ്ട്.

ഒരു സ്ത്രീക്ക് ഹലാൽ ആയ രീതിയിൽ പ്രസവം നടത്തുവാൻ ഇവിടെ ഒരു തടസ്സവും കാണുന്നില്ല.

പക്ഷേ ചൈനീസ് ചികിത്സ ചെയ്യുന്ന ചിലർ ഈയിടെ മുസ്ലിം സ്ത്രീകളെ പ്രത്യേകിച്ചും ഹോസ്പിറ്റൽകളിൽ പ്രസവത്തിനായി പോകുന്നതിനെ തൊട്ട് തടയുന്നു. അവർക്കാകട്ടെ പ്രസവം എടുക്കുന്നതിൽ അനുഭവസമ്പത്ത്/ പ്രാവീണ്യം ഇല്ല താനും.

ഇത് കാരണമായി പല മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചിലതിൽ അമ്മയും കുഞ്ഞും മരണപ്പെടുന്നു, ചിലതിൽ കുഞ്ഞു മാത്രം മരണപ്പെടുന്നു.

ഇത്തരം മരണം കാരണമായി ഭർത്താവിനെ ജയിലിൽ അടക്കുന്ന സാഹചര്യം ഉണ്ടാവുന്നു.

എന്താണ് ഇങ്ങനെ സ്ത്രീകളെ ആശുപത്രിയിൽ പ്രസവം നടത്തുന്നതിനെ തൊട്ട് തടയുന്നവർക്ക് അങ്ങയുടെ ഉപദേശം.?

ഉത്തരം:

ആശുപത്രിയിൽ പ്രസവിക്കുന്നതിൽ നിന്ന് അവരുടെ സ്ത്രീകളെ തടയുന്നവർ അല്ലാഹുവിനെ സൂക്ഷിക്കൽ നിർബന്ധമാണ്. ..
അവർ അല്ലാഹുവിനെ സൂക്ഷിക്കുകയും അവരുടെ കീഴിലുള്ളവരെ ആശുപത്രിയിൽ കൊണ്ടുപോവുകയും വേണം. കാരണം, അല്ലാഹു പറയുന്നു: ‘നിങ്ങൾ നിങ്ങളെത്തന്നെ കൊല ചെയ്യരുത്!’

ആരാണോ തന്റെ മക്കളുടെയും ഭാര്യയുടെയും മരണത്തിന് കാരണക്കാരൻ ആയത് അവൻ അവരെ കൊന്നത് പോലെ ആവുന്നത് ഭയപ്പെടണം. .
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറയുന്നു :‘ നിങ്ങളിൽ ഓരോരുരുത്തരും ഭരണാധികാരികൾ ആണ് ..ഓരോരുത്തരും അവരുടെ കീഴിലുള്ളവരെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്. ’
അപ്പോൾ ഓരോരുത്തരും തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും അവകാശത്തിൽ കുറവ് വരുത്തിയതിനെ കുറിച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. …!

– ശൈഖ് അലി ബിൻ ഗാസി അ ൽ തുവൈജിരി –

About the author